മലപ്പുറം: വേങ്ങര തെരഞ്ഞെടുപ്പിലെ ഫലം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞെങ്കിലും യൂ.ഡി.എഫിന്റെ വിജയം സാങ്കേതിക വിജയം മാത്രമാണെന്നും ഭൂരിപക്ഷം കുറഞ്ഞതിലൂടെ യു.ഡി.എഫിന് ജനങ്ങളുടെ മുന്നില്‍ യഥാര്‍ത്ഥത്തില്‍ തോല്‍വി സംഭവിച്ചെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സോളാര്‍ കേസ് ഈ തെരഞ്ഞടുപ്പില്‍ ഘടകമായിരുന്നില്ലെന്നും വോട്ടിംഗ് തുടങ്ങി എത്രയോ കഴിഞ്ഞ ശേഷമാണ് റിപ്പോര്‍ട്ടില്‍ മേലുള്ള അന്വേഷണം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോളാര്‍ കേസ് ഒരു ചര്‍ച്ചയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വേങ്ങരയിലെ ഫലം ഗവണ്മെന്റിന്റെ വിലയിരുത്തലല്ലെന്നും ഒരു അസംബ്ലി മണ്ഡലത്തിലെ ഫലം ഗവണ്മെന്റിന്റെ വിലയിരുത്തല്‍ ആകില്ലെന്ന് തന്നെയായിരുന്നു പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ഗവണ്മെന്റിന്റെ അംഗീകാരം വര്‍ധിച്ച് വരുന്നതിന്റെ തെളിവാണ് യൂ.ഡി.എഫിന് ലീഡ് കുറഞ്ഞതെന്നും അദ്ദേഹം ചൂണ്ടികാട്ടി.