| Thursday, 3rd March 2022, 3:49 pm

കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരാന്‍ സാധ്യത. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മുഹമ്മദ് റിയാസും എ.എന്‍. ഷംസീറും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രി സജി ചെറിയാന്‍, മന്ത്രി വി.എന്‍. വാസവന്‍, കടകംപള്ളി സുരേന്ദ്രന്, സി.കെ. രാജേന്ദ്രന്‍ എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള സാധ്യത പട്ടികയിലുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റിനെ നാളെയാണ് പ്രഖ്യാപിക്കുക. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍മത്രമാണ് ഇന്ന് നടന്നത്.

നിലവില്‍ സെക്രട്ടറിയായ കോടിയേരി 2020 നവംബര്‍ 13ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നല്‍കുകയായിരുന്നു. പന്നീട് ഒരു വര്‍ഷത്തിന് ശേഷം 2021ന് ഡിസംബര്‍ 21 നാണ് അദ്ദേഹം സെക്രട്ടറിയായി തിരിച്ചെത്തിയത്.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി അവധിയെടുത്തത്. മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും ഇതിനൊരു കാരണമായിരുന്നു. ആരോഗ്യം വീണ്ടെടുത്തതും ബിനീഷിന് ജാമ്യം ലഭിച്ചതും സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂല ഘടകയിരുന്നു.

 Content Highlights: Kodiyeri Balakrishnan will continue as CPIM state secretary
We use cookies to give you the best possible experience. Learn more