| Friday, 4th September 2020, 6:13 pm

യു.ഡി.എഫ് വിട്ടാല്‍ ജോസ് കെ മാണി തെരുവിലായി പോകില്ല: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫിന്റെ വാതില്‍ തുറന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണിയോട് നിഷേധാത്മക നിലപാടല്ല തങ്ങള്‍ക്കുള്ളതെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ജോസ് കെ മാണി യു.ഡി.എഫ് വിട്ടാല്‍ അദ്ദേഹം തെരുവിലായി പോകില്ല. സൗഹാര്‍ദപരമായ നിലപാട് തന്നെ സ്വീകരിക്കും’,കോടിയേരി കൂട്ടിച്ചേര്‍ത്തു.

ജോസ് കെ മാണിയെ പടിയടച്ച് പിണ്ഡം വെച്ചവരാണല്ലോ യു.ഡി.എഫ്. ബെന്നി ബെഹനാന്‍ പറഞ്ഞതാണല്ലോ ഇനി യു.ഡി.എഫിന്റെ പടി ചവിട്ടരുതെന്ന്. ഇപ്പോള്‍ ജോസ് കെ മാണിയുടെ പിന്നാലെ തുരുതുരാ കോണ്‍ഗ്രസ് നേതാക്കള്‍ പോയിക്കൊണ്ടിരിക്കുകയല്ലേ.

ഇത്ര പരിഹാസ്യമായ അവസ്ഥ കോണ്‍ഗ്രസിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു.

‘ജോസ് കെ മാണിയ്ക്ക് ചിഹ്നം കിട്ടിയപ്പോള്‍ ഇപ്പോള്‍ അവരുടെ പിന്നാലെ നടക്കുകയാണ്. എന്നാല്‍ പിജെ. ജോസഫ് ഒരു കാരണവശാലും ജോസ് കെ മാണിയ്ക്ക് വാതില്‍ തുറന്ന് കൊടുക്കാന്‍ പോകുന്നില്ല’

രണ്ട് പേരും ഒന്നിച്ച് യു.ഡി.എഫില്‍ പോകില്ലെന്നുറപ്പായിരിക്കുകയാണ്. ജോസ് കെ മാണി നിലപാട് സ്വീകരിക്കട്ടെ. അതിന് ശേഷം അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more