| Sunday, 16th February 2020, 12:05 pm

മാര്‍ച്ച് 15ന് ഭരണഘടനാ സംരക്ഷണസദസ്സ്, ഫെബ്രുവരി 18 ന് ബജറ്റ് അവഗണനക്കെതിരെ പ്രതിഷേധം; കേന്ദ്രസര്‍ക്കാരിനെതിരെ സി.പി.ഐ.എം തുടര്‍പ്രക്ഷോഭത്തിലേക്കെന്ന് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സി.പി.ഐ.എം തുടര്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് 15ന് ഭരണഘടനാ സംരക്ഷണ സദസ്സും ഫെബ്രുവരി 18ന് ബജറ്റ് അവഗണനക്കെതിരെയുള്ള പ്രതിഷേധവും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനത്ത് ഗൃഹസമ്പര്‍ക്ക പരിപാടികള്‍ നടത്താനും തീരുമാനമുണ്ട്.

പാചക വാതക വില കൂട്ടിയതിനെതിരെ ചൊവ്വാഴ്ച എല്‍.ഡി.എഫ് നേതൃത്വത്തില്‍ എല്ലാ അസംബ്ലി മണ്ഡലത്തിലും പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും കോടിയേരി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിപുലമായ പ്രചാരണം നടത്താനാണ് സി.പി.ഐ.എം തീരുമാനമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more