| Sunday, 16th February 2020, 1:26 pm

'എന്റെ കാലത്തും വെടിയുണ്ട കാണാതായിട്ടുണ്ടാകാം'; വെടിയുണ്ട നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള പൊലീസിന്റെ വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തും വെടിയുണ്ടകള്‍ കാണാതായിട്ടുണ്ടാവാമെന്നും കോടിയേരി പറഞ്ഞു.

‘പലകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ പൊലീസുകാര്‍ക്ക് വെടിയുണ്ടകള്‍ നല്‍കും. കൊടുത്ത വെടിയുണ്ടകള്‍ പലപ്പോഴും തിരിച്ചുവരില്ല.

ധൃതിപിടിച്ച് കൃത്യനിര്‍വഹണം നടത്തി വരുന്ന സാഹചര്യത്തില്‍ എല്ലാ വെടിയുണ്ടകളും പൊലീസുകാര്‍ക്ക് തിരിച്ചെത്തിക്കാന്‍ കഴിയാതെ വരും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അത് രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ അത് രേഖപ്പെടുത്താതെ വന്നപ്പോഴാണ് സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുക’, കോടിയേരി പറഞ്ഞു.

തോക്കുകളുടെ കണക്കുകള്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചതില്‍ പിഴവുകള്‍ വന്നിട്ടുണ്ടാവാമെന്നും പരിശോധന നടത്തിയാല്‍ പോയ തോക്കുകള്‍ കണ്ടെത്താനാവുമെന്നും കോടിയേരി വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.എ.ജി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പറയാനാവില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more