ആര്‍.എസ്.എസ് 'ജയ് ശ്രീറാം' മുഴക്കുമ്പോള്‍ എസ്.ഡി.പി.ഐ 'ബോലോ തക്ബീര്‍' മുഴക്കുന്നു; ഇരുകൂട്ടരെയും ഒറ്റപ്പെടുത്തണമെന്ന് കോടിയേരി
തിരുവനന്തപുരം: എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയെയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരു വിഭാഗങ്ങളെയും ഒറ്റപ്പെടുത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസും ബി.ജെ.പിയും ഹിന്ദുത്വ പ്രചാരവേലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുകയാണെന്നും മുസിലിം വിഭാഗത്തില്‍ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത് എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയയുമാണെന്നും കോടിയേരി പറഞ്ഞു.
‘ആര്‍.എസ്.എസ് ശ്രമിക്കുന്നതുപോലെ ഇസ്‌ലാം മത വിഭാഗത്തിനുള്ളില്‍ നിന്നും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിക മത മൗലികവാദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി നടത്തുന്ന ശ്രമം ആര്‍.എസ് എസ് നടത്തുന്ന വര്‍ഗീയ പ്രചരണത്തിന് എരിതീയില്‍ എണ്ണ പകരാനെ ഇത് സഹായിക്കൂ,’ കോടിയേരി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജയ് ശ്രീറാം വിളിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതു പോലെ ‘ബോലോ തക്ബീര്‍’ വിളിക്കാന്‍ ഇസ് ലാമിക തീവ്രവാദികള്‍ ശ്രമിക്കുന്നതായും കോടിയേരി പറഞ്ഞു.
‘ബോലോ തക്ബീര്‍ വിളിക്കാന്‍ ഇസ്‌ലാമിക തീവ്രവാദികള്‍ ശ്രമിക്കുന്നു, ജയ് ശ്രീ റാം വിളിക്കാന്‍ ആര്‍.എസ്.എസും. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന ചിന്ത തന്നെയാണ് ഇവരെ നയിക്കുന്നത്. ഇസ്‌ലാമിക രാഷ്ട്രത്തിനായി ജമാ അത്തെ ഇസ്‌ലാമി നിലകൊള്ളുന്നു,’ കോടിയേരി പറഞ്ഞു.
മതത്തെ ഭീകരതയ്ക്കുള്ള ആയുധമാക്കുകയാണ് എസ്.ഡി.പി.ഐ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ ശക്തികളെ ഉത്തേജിപ്പിക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന ശ്രമങ്ങളെ ഇല്ലാതാക്കാന്‍ ഇരുകൂട്ടരെയും ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാര്‍ച്ച് 15ന് ഭരണഘടനാ സംരക്ഷണ സദസ്സും ഫെബ്രുവരി 18ന് ബജറ്റ് അവഗണനക്കെതിരെയുള്ള പ്രതിഷേധവും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനത്ത് ഗൃഹസമ്പര്‍ക്ക പരിപാടികള്‍ നടത്താനും തീരുമാനമുണ്ട്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും സംസ്ഥാന കമ്മിറ്റി യോഗവും എടുത്ത തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെക്കുകയായിരുന്നു അദ്ദേഹം.