മൂന്നാര്‍: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.
എസ്.ഡി.പി.ഐയേയും ആര്‍.എസ്.എസിനേയും ഒറ്റപ്പെടുത്തണമെന്നും അഭിമന്യുവിന്റെ ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ശിലാസ്ഥാപനം നിര്‍വഹിച്ച് പറഞ്ഞു.
ആര്‍.എസ്.എസിന്റെ മറ്റൊരു രൂപമാണ് എസ്.ഡി.പി.ഐ. എസ്.ഡി.പി.ഐ, ഐ.എസ് ഐ.എസ് മോഡല്‍ സംഘടനയാണെന്നും താലിബാന്‍ മോഡല്‍ ആക്രമണമാണ് എസ്.ഡി.പി.ഐ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള സംഘപരിവാര്‍ ഭീഷണിയെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കോടിയേരി പറഞ്ഞു. അഭിമന്യുവിന്റെ നാടായ വട്ടവട കൊട്ടക്കമ്പൂരാണ് വീട് ഒരുങ്ങുന്നത്.
25 ലക്ഷം രൂപ ചെലവില്‍ നാല് കിടപ്പുമുറികളുള്ള വീടാണ് എട്ടര സെന്റ് സ്ഥലത്ത് നിര്‍മിക്കുന്നത്. മന്ത്രി എം.എം മണി, സി.പി.ഐ.എം, എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു.