| Friday, 15th April 2016, 6:23 pm

ഗൗരിയമ്മയെ കോടിയേരി സന്ദര്‍ശിച്ചു; മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: എല്‍.ഡി.എഫില്‍ സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ജെ.എസ്.എസിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കാമെന്നാണ് ഗൗരിയമ്മ ഇതിന് മറുപടി നല്‍കിയത്.

വ്യാഴാഴ്ച സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയിരുന്നു. രാവിലെ ചേര്‍ന്ന ജെ.എസ്.എസ് സംസ്ഥാന സെന്റര്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തിരുന്നു.

ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 6 മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ.എസ്.എസ് തീരുമാനിച്ചിരിക്കുകയാണ്. അതേസമയം ഗൗരിയമ്മ തെരെഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് സി.പി.ഐ.എം നേതാക്കള്‍ ഗൗരിയമ്മയെ കാണുന്നത്.

We use cookies to give you the best possible experience. Learn more