കോഴിക്കോട്: എ.കെ.ജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുമ്പ് ബി.ജെ.പി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എകെജി സെന്ററിലെത്തിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയുടെ ആക്രോശനേതാവിന് ഇതില്‍പ്പരം എന്ത് മറുപടി വേണമെന്നും കോടിയേരി ചോദിച്ചു.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിണറായിയേയും കോടിയേരിയും അടക്കം പുറത്താക്കി എ.കെ.ജി സെന്റര്‍ സീല്‍ ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ പരിഹസിച്ചു കൊണ്ടാണ് കോടിയേരി ഫേസ്ബുക്കില്‍ ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പി സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെയുള്ളവര്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കോടിയേരി പരിഹാസം നടത്തിയിരിക്കുന്നത്.
ഇന്നു രാവിലെയാണ് ബി.ജെ.പി നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ നാലുപേര്‍ സി.പി.ഐ.എമ്മിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാര്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍, തെളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി. സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് സി.പി.ഐ.എമ്മിലേക്ക് പോയത്. വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.
ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സി.പി.ഐ.എം കേന്ദ്രമാണ് എ.കെ.ജി സെന്ററെന്നും ഇതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്റര്‍. ഇതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.