കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എസ്എസ് നേതൃത്വം സമീപിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധനാകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍: സി.പി.ഐ.എം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സമാധാനം പാലിക്കാന്‍ ആര്‍എസ്എസിനോട് മോദി ആവശ്യപ്പെടണമെന്നും കോടിയേരി പറഞ്ഞു. കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എസ്എസ് നേതൃത്വം സമീപിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധനാകുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം നേതാവ് മോഹനന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ബിജെപി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും നേരത്തെ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒ.രാജഗോപാലിനെ ആര്‍.എസ്.എസ് നേതാവായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടിയേരി മറുപടി പറഞ്ഞത്.
അതെസമയം മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് പോകേണ്ട ആവശ്യം ആര്‍എസ്എസിനും ബിജെപിക്കും ഇല്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ് വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ആദ്യം പാര്‍ട്ടി പ്രവര്‍ത്തകരോട് അക്രമം അവസാനിപ്പിക്കാനാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു സി.പി.ഐ.എം പ്രവര്‍ത്തകനും ഒരു ബി.ജെ.പി പ്രവര്‍ത്തകനും കണ്ണൂരില്‍ കൊല്ലപ്പെട്ടിരുന്നു. കണ്ണൂരിലെ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ആര്‍.എസ്.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെടുന്നത്.