| Tuesday, 18th December 2018, 5:37 pm

സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നത്; എന്‍.എസ്.എസിന് കോടിയേരിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.എസ്.എസിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍ കെട്ടാനാണ് ചിലരുടെ ശ്രമമെന്ന് കോടിയേരി പറഞ്ഞു.

വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ എന്‍.എസ്.എസ്, ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന്റേത് ആത്മഹത്യാപരമായ നിലപാടാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ALSO READ: കണക്കുകള്‍ പറയുന്നു; മോദി പ്രചരണം നടത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് തോല്‍വി

മന്നത്ത് പത്മാനാഭന്‍ മുന്നോട്ടുവെച്ച ആശയമാണ് വനിതാമതിലില്‍ കൂടി കേരളത്തിലെ സ്ത്രീകള്‍ ഉദ്‌ഘോഷിക്കാന്‍ പോകുന്നത്. സ്ത്രീയും പുരുഷനും ഒന്നിച്ചുനില്‍ക്കേണ്ട സമയങ്ങള്‍ എത്രയോ തവണ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

“ഞാന്‍ ഭാരതത്തില്‍ വസിഷ്ഠനെ അരുന്ധതിയോടു കൂടിയിട്ടാല്ലാതെ കണ്ടിട്ടില്ല. നളന്‍ ദമയന്തിയുടെ കൂടെയല്ലാതെ പോയിട്ടുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്”- കോടിയേരി പറഞ്ഞു.

വനിതാ മതില്‍ പരാജയപ്പെടും എന്നവര്‍ ആദ്യം കണക്കുകൂട്ടി. വിജയമാകുമെന്ന് കണ്ടപ്പോള്‍ പിന്നെ അവര്‍ പറഞ്ഞു ഇത് ഗവണ്‍മെന്റ് പരിപാടിയാണെന്ന്. സര്‍ക്കാരിന്റെ ഒരു നയാപൈസ പോലും ഞങ്ങള്‍ ഇക്കാര്യത്തിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: മഞ്ജുവാര്യരുടെ സാമൂഹ്യ കണ്ണാടിയ്ക്ക് പ്രശ്‌നമുണ്ട്; കാഴ്ച മാറേണ്ട സമയമായി; വിമര്‍ശവുമായി മന്ത്രി ജി. സുധാകരന്‍

“ഇത് സ്ത്രീകള്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ്. വനിതാ മതിലിനെതിരെ പ്രചരണം സംഘടിപ്പിക്കുന്നവര്‍ കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. കേരളത്തെ ഒരു ഗുജറാത്താക്കാന്‍ ശ്രമിക്കുന്നവരാണ്, മഹാത്മഗാന്ധി ജനിച്ച ഗുജറാത്ത് ഗോഡ്‌സെയുടെ കൈയില്‍ ആരാണ് എത്തിച്ചത്. കേരളത്തെ അങ്ങനെയാക്കാന്‍ അനുവദിച്ചുകൂടാ.”

ഇന്നലെ എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ കാര്യത്തിലും ധാര്‍ഷ്ട്യം കാണിക്കുന്നു. എന്തിനുവേണ്ടിയാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നതെന്ന്.

ALSO READ: ഗുജറാത്ത്, മുസഫര്‍ നഗര്‍ കലാപക്കേസുകളിലെ പ്രതികളും ശിക്ഷിക്കപ്പെടണം: അരവിന്ദ് കെജ്‌രിവാള്‍

സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നത്. പിന്നോക്കവിഭാഗക്കാരെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാരിമാരാക്കിയതിനാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നത്. ഇത്തരം നിലപാടുകള്‍ക്ക് വേണ്ടിയുള്ള ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more