| Friday, 23rd August 2019, 4:23 pm

പരിസ്ഥിതി, ദളിത് വനിതാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒപ്പം നിര്‍ത്തും: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഹിന്ദുത്വ, മുസ്‌ലിം വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷ കാഴ്ചപ്പാടുള്ള ഗ്രൂപ്പുകളുമായും വ്യക്തികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ബഹുജന അടിത്തറ രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സംസ്ഥാന സമിതി യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

പരിസ്ഥിതി പ്രവര്‍ത്തകര്‍, കേരളത്തിലെ ദളിത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വനിതകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ ഇങ്ങനെ വ്യത്യസ്ത നിലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളേയും മതനിരപേക്ഷ ചിന്താഗതിക്കാരുള്ള ഗ്രൂപ്പുകളേയും വ്യക്തികളേയും അണിനിരത്തുന്നതില്‍ പാര്‍ട്ടി മുന്‍കൈയെടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബഹുജന പിന്തുണ നഷ്ടപ്പെടുന്ന ഒരു പ്രവര്‍ത്തനത്തിലും പങ്കാളിയാവില്ല. ബഹുജന പിന്തുണ ആര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് പാര്‍ട്ടി രീതി. സഖാക്കള്‍ ജനങ്ങളുമായി വിനയാന്വിതമായി ഇടപെടുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പലപ്പോഴും പാര്‍ട്ടി സഖാക്കള്‍ പല കാര്യങ്ങളിലും ജനങ്ങളെ സമീപിക്കാറുണ്ട്. അങ്ങനെയുള്ള അവസരത്തില്‍ അവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ചെന്നുവരില്ല. അങ്ങനെയുള്ളവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാവണം ഏതു പ്രവര്‍ത്തനങ്ങളും നമ്മള്‍ സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more