| Tuesday, 12th March 2019, 12:03 pm

നാണം കെട്ട് ഇനിയും കെ.എം മാണിയുടെ കൂടെ തുടരണമോ എന്ന് പി.ജെ ജോസഫ് ആലോചിക്കട്ടെ; മഴയ്ക്ക് മുന്‍പേ കുടപിടിക്കണോയെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നാണം കെട്ട് ഇനിയും കെ.എം മാണിയുടെ കൂടെ തുടരണമോ എന്ന് പി.ജെ ജോസഫ് ആലോചിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മഴക്കു മുന്‍പേ കുടപിടിക്കേണ്ടന്ന് പറഞ്ഞ കോടിയേരി പി.ജെ ജോസഫ് മുന്നണി വിട്ട് വന്നാല്‍ കൂടെ ചേര്‍ക്കുന്ന കാര്യം ആലോചിക്കാമെന്നും വ്യക്തമാക്കി. ആദ്യം ജോസഫ് താല്പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി ആവശ്യപ്പെട്ടു.

പി.ജെ ജോസഫിനെപ്പോലൊരു സമുന്നതനായ നേതാവിന്, കേരളാ കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റിന് ആഗ്രഹിച്ചിട്ടൊരു സീറ്റ് കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് ആ പാര്‍ട്ടിയില്‍ യാതൊരു വിലയുമില്ലെന്നതാണ് അത് കാണിക്കുന്നതെന്നും കോടിയേരി. നാണം കെട്ട് ആ പാര്‍ട്ടിയില്‍ തുടരാനാണ് താല്‍പര്യമെങ്കില്‍ തുടരട്ടെയെന്നും കോടിയേരി പറഞ്ഞു.


വിജയസാധ്യതയില്ലാത്ത സീറ്റ് വേണ്ട; തീരുമാനത്തില്‍ ഉറച്ച് സുരേന്ദ്രന്‍; പത്തനംതിട്ടയോ തൃശൂരോ തന്നില്ലെങ്കില്‍ മത്സരിക്കില്ല


ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസറുടെ നിര്‍ദേശത്തെയും കോടിയേരി പിന്തുണച്ചു. ജാതിയുടേയും മതത്തിന്റേയും പേരില്‍ വോട്ട് പിടിക്കാന്‍ പാടില്ല. അത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു. അങ്ങനെ വോട്ട് പിടിച്ചതിന്റെ പേരിലാണ് ചില അസംബ്ലി മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായവരെ അയോഗ്യരാക്കിയത്. അത്കൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിയമത്തില്‍പ്പെട്ട ഒരു കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു എന്ന് മാത്രമെയുള്ളുവെന്നും കോടിയേരി പറഞ്ഞു.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി.ജെ ജോസഫ് അറിയിച്ചിരുന്നു.

ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നായിരുന്നു കെ എം മാണിയുടെ പ്രതികരണം. സഹോദരന്‍ ബാബു ചാഴിക്കാടന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നാണ് എം.എല്‍.എ സ്ഥാനാര്‍ത്ഥിയായെത്തിയ തോമസ് ചാഴിക്കാടന്‍ പാര്‍ലമെന്റിലേക്കുള്ള മത്സര രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more