തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കാന്‍ പോകുന്നതെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായ സര്‍വേകള്‍ കണ്ടുകൊണ്ട് തുടര്‍ഭരണമുണ്ടാകുമെന്നാണ് വ്യക്തമാക്കുന്നതെങ്കിലും അത് മാത്രം കണക്കിലെടുത്ത് മുന്നോട്ട് പോകരുതെന്നാണ് അദ്ദേഹം പറഞ്ഞത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സര്‍വേകളും കേരളത്തില്‍ തുടര്‍ഭരണമുണ്ടാക്കുമെന്നാണ് പറയുന്നത്. സി.പി.ഐ.എം പ്രചാരണം ശരിയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍വേ മാത്രം കണക്കിലെടുത്ത് അമിതമായ ആവേശം പാടില്ലെന്നാണ് കോടിയേരി പറഞ്ഞത്.
അതേസമയം തെരഞ്ഞെടുപ്പ് കാലത്തെ ശബരിമല പ്രശ്‌നം കുത്തിപ്പൊക്കി ജനവികാരം എതിരാക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്നും കോടിയേരി പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ സംഘര്‍ഷത്തിന് സര്‍ക്കാരിന് താത്പര്യമില്ലെന്നും കോടിയേരി പറഞ്ഞു.
1990 വരെ എല്ലാ പ്രായപരിധിയില്‍പ്പെട്ട സ്ത്രീകളും ശബരിമലയില്‍ കയറിയെന്നും കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചില്ലെന്നും കോടിയേരി പറഞ്ഞു. എന്‍.എസ്.എസ് ശബരിമലയില്‍ എടുക്കുന്നത് അവസരവാദ നിലപാടല്ലെന്നും അവര്‍ക്ക് തുടക്കം മുതലേ ഒരു നിലപാടാണ് ഉള്ളതെന്നും കോടിയേരി പറഞ്ഞു.
കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന മാതൃഭൂമി സീ വോട്ടര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kodiyeri Balakrishnan about ldf and sabarimala