ദേശാഭിമാനിയെ തള്ളി കോടിയേരി ബാലകൃഷ്ണന്‍; 'പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പം, വാര്‍ത്തയുടെ ഉത്തരവാദിത്വം പത്രത്തിന്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2019, 10:47 pm
ആന്തൂരില്‍ വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെന്നും കോടിയേരി പറഞ്ഞു.
സാജന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടി. വിഷയത്തെ ഉപയോഗിച്ച് സി.പി.ഐ.എമ്മിന് എതിരായ പോര്‍മുഖം തുറക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുന്നത്. ആ കള്ള പ്രചാരവേല നേരിടാന്‍ പാര്‍ട്ടി ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
ദേശാഭിമാനിക്ക് കിട്ടിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനിക്ക് കൊടുക്കുന്ന വാര്‍ത്തകളാണ് അവ. ദേശാഭിമാനിക്ക് അത്തരം വിവരങ്ങള്‍ ഉണ്ടായിരിക്കാം. ദേശാഭിമാനി നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണെ്ന്നും കോടിയേരി പറഞ്ഞു.