ചെന്നിത്തലയുടെ പ്രതികരണം യു.ഡി.എഫിന്റെ മുഴുവന്‍ സമരങ്ങളെയും തള്ളിപ്പറയുന്നത്, കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങള്‍ തുറന്നു പറയുന്നതെന്ന് കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രമേശ് ചെന്നിത്തല ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിലെ പ്രതികരണങ്ങള്‍ യു.ഡി.എഫ് നടത്തിയ മുഴുവന്‍ സമരങ്ങളെയും പരസ്യമായി തള്ളിക്കളയുന്നതാണെന്ന് കോടിയേരി പറഞ്ഞു. കള്ളം കൈയ്യോടെ കണ്ടുപിടിക്കപ്പെടുമ്പോഴുണ്ടായ പരിഭാന്ത്രിയിലാവും ചില സത്യങ്ങള്‍ അറിയാതെ തുറന്നു പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായതെന്നും കോടിയേരി പറഞ്ഞു.
ചെന്നിത്തല പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പുസ്തകത്തിലെ 38-ാം അദ്ധ്യായത്തില്‍ സി യില്‍ പറയുന്നത് കോണ്‍സുലേറ്റുകളും മറ്റും നറുക്കെടുപ്പുകള്‍ നടത്താന്‍ പാടില്ലെന്നതാണ്. എന്നാല്‍ താനൊരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് ഇന്നലെ അദ്ദേഹം വെല്ലുവിളി പോലെ പ്രഖ്യാപിച്ചതെന്നും കോടിയേരി ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഇന്നത്തെ പത്രസമ്മേളനത്തിലെ പ്രതികരണങ്ങള്‍ യു.ഡി.എഫ് നടത്തിയ മുഴുവന്‍ സമരങ്ങളേയും പരസ്യമായി തള്ളിപ്പറയുന്നതാണ്. കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങള്‍ അറിയാതെ തുറന്നു പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.
യു.എ.ഇ കോണ്‍സുലേറ്റില്‍ ലക്കി ഡ്രോയില്‍ പങ്കെടുത്ത ചെന്നിത്തല പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. താനൊരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് ഇന്നലെ അദ്ദേഹം വെല്ലുവിളി പോലെ പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പുസ്തകത്തിലെ 38-ാം അദ്ധ്യായത്തില്‍ സി യില്‍ പറയുന്നത് കോണ്‍സുലേറ്റുകളും മറ്റും നറുക്കെടുപ്പുകള്‍ നടത്താന്‍ പാടില്ലെന്നതാണ് . Lucky Draws 3. Organizing ‘Lucky Draws’ or lottery in India except by a State or under the authority of a State Government is an offence under the Indian Penal Code; as it is not a legitimate diplomatic activity, FRs shall refrain from organizing ‘Lucky Draws’. ഇത്രയും പ്രകടമായി പറഞ്ഞിട്ടുള്ള വ്യവസ്ഥയാണ് ചെന്നിത്തല ലംഘിച്ചത്.
ഇത് മനസിലായതുകൊണ്ടായിരിക്കാം പ്രോട്ടോക്കോളുകള്‍ എല്ലാം കോണ്‍സുലേറ്റ് ജനറലിന് മാത്രമേ ബാധകമാകുകയുള്ളെന്ന പുതിയ കണ്ടുപിടുത്തം ചെന്നിത്തല നടത്തിയത്. അപ്പോള്‍, ഇതേ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു പറഞ്ഞല്ലേ ജലീല്‍ രാജിവെയ്ക്കണെമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്? അതിന്റെ പേരില്‍ സമരാഭാസവും സംഘടിപ്പിച്ചത്?
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമായതുകൊണ്ടാണ് ലക്കി ഡ്രോ സംഘടിപ്പിക്കരുതെന്ന് പ്രോട്ടോക്കോളില്‍ പറയുന്നത്. ഇതു സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്ന മുന്‍ അഭ്യന്തര മന്ത്രികൂടിയായ ചെന്നിത്തലയുടെ പരസ്യപ്രസ്താവന എത്ര പരിഹാസ്യമാണ്. നിയമമറിയില്ലെന്ന ന്യായം സാധാരണക്കാര്‍ക്ക് പോലും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ന്യായീകരണമല്ലെന്നതാണ് ഇന്ത്യയിലെ നിയമം.
കേവലം പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം കൂടി ചെയ്തുവെന്നാണ് പത്രസമ്മേളനത്തില്‍ ചെന്നിത്തല പ്രഖ്യാപിച്ചിട്ടുള്ളത്. കോണ്‍സുലേറ്റില്‍ നിന്നും തന്നത് വിതരണം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന് ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം.
ഇതിന്റെ പേരില്‍ സമരം നടത്തി കോവിഡ് വ്യാപിപ്പിച്ച കുറ്റത്തിന് ചെന്നിത്തലയ്ക്ക് ജനങ്ങള്‍ ഒരു കാലത്തും മാപ്പ് നല്‍കില്ലെന്നത് ഉറപ്പാണ്.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരെക്കുറിച്ചും ഇങ്ങനെ ആരോപണം ഉന്നയിക്കരുതെന്നും ചെന്നിത്തല പറഞ്ഞതായി കണ്ടു. കഴിഞ്ഞ മൂന്നു മാസം അദ്ദേഹം നടത്തിയ പത്രസമ്മേളനങ്ങള്‍ സ്വയം കണ്ടുനോക്കണം. മാധ്യമങ്ങളില്‍ കണ്ടെന്നു പറഞ്ഞുവരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെ വരെ പലതും വിളിച്ചു പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ്. ഇതിലൂടെ സ്വയം കുറ്റവാളിയാണെന്നു കൂടി പ്രഖ്യാപിക്കുകയാണ് അദ്ദേഹം.
ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ള വ്യക്തിക്ക് പാരിതോഷികം ലഭിച്ചെന്ന് സമ്മതിക്കേണ്ടി വന്ന ചെന്നിത്തല, അതിന് ന്യായീകരണമായി പറയുന്നത് 2011ല്‍ ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ എന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഇപ്പോള്‍ സമ്മാനം കിട്ടിയെന്നാണ്. ഇത്തരം താരതമ്യങ്ങളിലൂടെ ചെന്നിത്തല സ്വയം തുറന്നു കാട്ടപ്പെടുകയാണ്.
കൊവിഡ് ജാഗ്രത തകര്‍ക്കുന്നതിനും രോഗം വ്യാപിപ്പിക്കുന്നതിനും വേണ്ടി വിവാദം സൃഷ്ടിക്കുകയും സമാരാഭാസം നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക