മോട്ടോര്‍ വാഹനനിമയഭേദഗതിക്കെതിരെ രംഗത്തെത്തി സി.പി.ഐ.എം. പിഴ കൂട്ടുകയല്ല നിയമം കര്‍ശനമായി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിനോട് സി.പി.ഐ.എം ആവശ്യപ്പെടും
എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഗതാഗത വകുപ്പ് പരിശോധിക്കേണ്ടതുണ്ട്. വന്‍ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് പുതിയ നിയമസഭഭേദഗതിയെന്നും കോടിയേരി പറഞ്ഞു.
പുതിയ നിയമത്തോട് നേരത്തെയും ചില സംസ്ഥാനങ്ങള്‍ എതിരഭിപ്രായങ്ങള്‍ ഉന്നയിച്ചിരുന്നു. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിയമത്തെ എതിര്‍ക്കുന്നത്.
നിയമത്തിലെ പിഴത്തുകയെ കുറിച്ചാണ് ഈ സംസ്ഥാനങ്ങള്‍ മുഴുവന്‍ ആശങ്കകള്‍ ഉന്നയിക്കുന്നത്. കേരളത്തില്‍ നിയമം വളരെ ശക്തമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.