| Sunday, 4th August 2019, 6:49 pm

ഐ.എ.എസുകാര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാവരുത്; പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു: കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഐ.എ.എസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടാവരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പൊലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു എന്നത് സംഭവത്തിന്റെ മറ്റൊരു ഭാഗമാണ്. ഏതെല്ലാം തരത്തിലാണ് ഇത്തരത്തിലുള്ള സ്വഭാവമുള്ള ആളുകള്‍ സമൂഹത്തില്‍ വീര പുരുഷന്‍മാരായി മാറുന്നത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഇവരെ എങ്ങനെയാണ് പ്രകീര്‍ത്തിച്ചത്. അങ്ങനെയുള്ളവര്‍ പശ്ചാത്തപിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം കിംസില്‍ നിന്ന് മജിസ്‌ട്രേറ്റാണ് ശ്രീറാമിനെ ജയിലിലേക്ക് അയക്കാന്‍ ഉത്തരവിട്ടത്. നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ധാരണ. എന്നാല്‍ ശ്രീറാമിന് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more