തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തിനുപിന്നില്‍ ദുരുദ്ദേശമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികള്‍ തടസ്സപ്പെടുത്തരുത്. ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
തെളിവെടുപ്പ് തടസപ്പെടുത്താനാണ് ശ്രമമെന്ന് കോടിയേരി ആരോപിക്കുന്നു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ്. സി. പി.എമ്മിനെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചിലരാണ് ഇതിനു പിന്നിലുള്ളതെന്നും കോടിയേരി പറഞ്ഞു.
രാഷ്ട്രീയപ്രചരണത്തിന്റെ ഭാഗമാണ് സമരം. പാതിരിയായാലും പൂജാരിയായാലും മുക്രിയായാലും തെളിവുണ്ടെങ്കില്‍ രക്ഷപെടാന്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചതിനു പിന്നാലെയാണ് കോടിയേരിയുടെ പ്രസ്താവന. തൃപ്പുണിത്തുറയിലെ കേന്ദ്രത്തില്‍ വച്ച് ഏഴു മണിക്കൂറോളമാണ് ഇന്നും ചോദ്യം ചെയ്തത്. ബിഷപ്പിന്റെ അറസ്റ്റ് ഇന്നുണ്ടായില്ല.