| Monday, 28th January 2019, 6:20 pm

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ ശ്രമിക്കരുത്; ചൈത്ര തെരേസ ജോണിനെതിരെ കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

“”സ്ത്രീയായത് കൊണ്ടല്ല, സ്ത്രീയായാലും പുരുഷനായാലും ഓഫീസര്‍മാര്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. നിരോധിച്ച പാര്‍ട്ടിയല്ല. നിരോധിച്ച പാര്‍ട്ടിയോട് സ്വീകരിക്കുന്ന സമീപനം സി.പി.ഐ.എമ്മിനോട് സ്വീകരിക്കാന്‍ പാടില്ല. ഇത്തരം നടപടികള്‍ ഏത് ഓഫീസര്‍മാര്‍ സ്വീകരിച്ചാലും അത് തെറ്റാണ്.

സി.പി.ഐ.എം ഓഫീസില്‍ നിന്ന് ഒരാളെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഒരു റെയ്ഡ് പോലും നടത്തിയിട്ടില്ല. വെറുതെ ഓഫീസില്‍ കയറി ഒരു പ്രഹസനം നടത്തി അതിന്റെ പേരില്‍ പത്രങ്ങളില്‍ വാര്‍ത്തയുണ്ടാക്കുക. ഇങ്ങനെയുള്ള വിലകുറഞ്ഞ പബ്ലിസിറ്റിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പൊലീസ് ഓഫീസര്‍മാരായാലും മറ്റുള്ളവരായാലും അത് സര്‍ക്കാരിന്റെ നയമല്ല. “” കോടിയേരി പറഞ്ഞു.

ഡി.സി.പിയുടെ നടപടി ആസൂത്രിതമല്ലെന്നും ആസൂത്രിതമായി അത്തരം കാര്യങ്ങളൊന്നും കേരളത്തില്‍ ചെയ്യാന്‍ ഇതുപോലുള്ള ഓഫീസര്‍മാര്‍ക്ക് ഇപ്പോള്‍ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.

We use cookies to give you the best possible experience. Learn more