തിരുവനന്തപുരം: കേരളത്തില്‍ കലാപം ഉണ്ടാക്കാനാണ് അമിത് ഷായും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്. കലാപങ്ങള്‍ സൃഷ്ടിച്ചതിലൂടെയാണ് രാജ്യത്ത് അമിത് ഷാ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തില്‍ കലാപന്തരീക്ഷം സൃഷ്ടിക്കുകയാണ് ഷായുടേയും കൂട്ടരുടേയും ലക്ഷ്യം. എന്നാലത് ഇവിടെ വിലപ്പോവില്ല. കോടിയേരി പറഞ്ഞു.
കേരളം ജിഹാദികളുടെ നാടാണെന്നാണ് ആര്.എസ്.എസ് തലവന്‍ പറഞ്ഞത്. വസ്തുതകള്‍ മനസിലാക്കാതെയുള്ള പ്രസ്താവനകള്‍ നടത്തുന്നത്. കേരളം അങ്ങനെയാണെന്ന് തെളിയിക്കാന്‍ ആര്.എസ്.എസിനെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ഹിന്ദുകള്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയുന്നില്ലെന്ന പ്രചാരണം കേന്ദ്രത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നതിനാണ്. എന്നാല്‍, കേരളത്തിലെ ന്യൂനപക്ഷത്തെ സഹായിക്കുന്നതിനൊപ്പം തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കോടിയേരി പറഞ്ഞു.
ആട് ഇല കടിക്കുന്നത് പോലെയാണ് അമിത് ഷാ കേരള യാത്ര നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിയുടെ യാത്രക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെയാണ് ഇറക്കുന്നത്. അത് ഇവിടുത്തെ നേതാക്കള്‍ക്ക് മുഖം നഷ്ടപ്പെട്ടതിനാലാണെന്നും കോടിയേരി പറഞ്ഞു.