| Wednesday, 8th February 2017, 8:20 am

മതം മാറിയതിന്റെ പേരില്‍ കൊലപാതകം; ആര്‍.എസ്.എസ് താലൂക്ക് സഹ കാര്യവാഹകായ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേസിലെ പത്താം പ്രതിയാണ് ആര്‍.എസ്.എസിന്റെ ജില്ലാഭാരവാഹികൂടിയായ മഠത്തില്‍ നാരായണന്‍.


മലപ്പൂറം: കൊടിഞ്ഞിയില്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. ആര്‍.എസ്.എസ്. തിരൂര്‍ താലൂക്ക് സഹ കാര്യവാഹകായ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരയണനെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.


Also read പനീര്‍ശെല്‍വത്തെ ട്രഷറര്‍ സ്ഥാനത്തു നിന്ന് നീക്കി; വിരട്ടിയെന്നത് അസംബന്ധം പിന്നില്‍, ഡി.എം.കെയെന്ന് ആരോപണം 


കേസിലെ പത്താം പ്രതിയാണ് ആര്‍.എസ്.എസിന്റെ ജില്ലാഭാരവാഹികൂടിയായ മഠത്തില്‍ നാരായണന്‍. നാരയണനും കീഴടങ്ങിയതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 15 പേരും പിടിയിലായി. കേസില്‍ ഗൂഡാലോചനക്കുറ്റമാണ് ആര്‍.എസ്.എസ് നേതാവിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. സംഭവ ശേഷം ഒളിവിലായിരുന്ന നാരായണന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയായിരുന്നു കീഴടങ്ങിയത്.


Dont miss ട്രംപ് അമേരിക്കയ്ക്ക് ദൈവം തന്നെ സമ്മാനം , ഇന്ത്യക്കാര്‍ രാജ്യം വിടുക ; അമേരിക്കയിലെ ഇന്ത്യന്‍ കുടുംബത്തിന് ഭീഷണിക്കത്ത് 


കേസിലെ മുഖ്യപ്രതിയായ ബിബിന്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലായതോടെയാണ് നാരായണനും കീഴടങ്ങാന്‍ നിര്‍ബന്ധിതനായത്. ഫൈസലിനെ കൊല്ലാന്‍ പദ്ധതിയിട്ടതിലും കൊലപാതകം ആസൂത്രണം ചെയ്തതിലും മുഖ്യപങ്ക് വഹിച്ചത് നാരായണന്‍ ആയിരുന്നു. വിദ്യാനികേതന്‍ സ്‌കൂളിലാണ് കൊലപാതകത്തിനുള്ള ആസൂത്രണം നടന്നിരുന്നത്.

ഗള്‍ഫില്‍ നിന്ന് ഇസ്‌ലാം മതം സ്വീകരിച്ച ഫൈസല്‍ നാട്ടിലെത്തിയപ്പോഴായിരുന്നു അക്രമത്തിനിരയായത്. ഭാര്യയുടെ കുടുംബത്തെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവേയായിരുന്നു അക്രമം. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ തിരൂരിലെ യാസിറിനെ കൊലപ്പെടുത്തിയ കേസിലും നാരായണന്‍ പ്രതിയായിരുന്നു.

We use cookies to give you the best possible experience. Learn more