|

ഫൈസല്‍വധം; ആര്‍.എസ്.എസ് നേതാക്കളടക്കം 8 പ്രതികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിദാസന്‍, ഷാജി, സുനി സജീഷ്, പ്രദീപ്, ജയപ്രകാശ്, ലിജേഷ് തുടങ്ങിയവരാണ് അറസ്റ്റിലായത്.


മലപ്പുറം: കൊടിഞ്ഞിയില്‍ മതം മാറിയതിന് ഫൈസലെന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍.എസ്.എസ് നേതാക്കളടക്കം 8 പ്രതികളെ അറസ്റ്റ് ചെയ്തു.  ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് വിനോദ് അടക്കമുള്ളവരാണ് അറസ്റ്റിലായത്.

ഹരിദാസന്‍, ഷാജി, സുനി സജീഷ്, പ്രദീപ്, ജയപ്രകാശ്, ലിജേഷ് തുടങ്ങിയവരാണ് അറസ്റ്റിലായത്. നേരത്തെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു.


Read more:  നിലമ്പൂര്‍ ഏറ്റുമുട്ടല്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എഴുത്തുകാര്‍


ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പ്രതികള്‍. അതേ സമയം കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ 3 പേരെ ഇനിയും പിടികൂടാനുണ്ട്. അറസ്റ്റ് ചെയ്തവരെ ഉടന്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

ഫൈസലിന്റെ സഹോദരിയുടെ ഭര്‍ത്താവ് സ്ഥലത്തെ പ്രധാന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയാണ്. മതം മാറിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് സൂചന. ഫൈസലിന്റെ തലയറുക്കുമെന്ന് നേരത്തെ ഇദ്ദേഹം ഭീഷണിപ്പെടുത്തിയതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു.


Also read: കാസ്‌ട്രോയെ ഏകാധിപതിയെന്ന് വിളിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിവിളി


Video Stories