| Friday, 28th August 2020, 10:20 am

'ശശി തരൂര്‍ കോണ്‍ഗ്രസില്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ്; വിശ്വപൗരനായത് കൊണ്ട് എന്തും പറയാമെന്നില്ല'; തരൂരിനെതിരെ തുറന്നപോരുമായി കൊടിക്കുന്നില്‍ സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കൊടിക്കുന്നില്‍ സുരേഷ്. ശശി തരൂര്‍ വെറും ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തില്‍ ശശി തരൂര്‍ ഉള്‍പ്പെട്ടത് രാഷ്ട്രീയ പക്വത കുറവാണെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

” പാര്‍ട്ടിയുടെ അതിര്‍വരമ്പിനുള്ളില്‍ നിന്നുകൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തനം ശശി തരൂരിന് ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം വിശ്വ പൗരനായിരിക്കും. പക്ഷേ രാഷ്ട്രീയപരമായി അദ്ദേഹം അപക്വമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിന്റെ എം.പിയായി നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണം. അതല്ലാതെ താന്‍ വിശ്വപൗരനായതുകൊണ്ട് തനിക്ക് എന്തും ആകാമെന്ന് കരുതുന്നത് ശരിയല്ല. അദ്ദേഹം ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റായാണ് കോണ്‍ഗ്രസിലേക്ക് വന്നത് ഇപ്പോഴും അങ്ങിനെ തന്നെ തുടരുന്നു”, കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കോണ്‍ഗ്രസില്‍ നേതൃത്വമാറ്റം ആവശ്യപ്പെട്ടു കൊണ്ട് നേതാക്കള്‍ കത്തെഴുതിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരിനെതിരെ പരസ്യ വിമര്‍ശനമായി കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തുന്നതും

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kodikkunnil suresh lashes out at shashi tharoor

We use cookies to give you the best possible experience. Learn more