|

പരോളില്‍ ഇറങ്ങി ക്വട്ടേഷന്‍; ടി.പി കേസ് പ്രതി കൊടിസുനി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ടി.പി. വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിനിറങ്ങി സ്വര്‍ണക്കടത്തുകാരുടെ ക്വട്ടേഷന്‍ എടുത്ത കൊടി സുനി അറസ്റ്റില്‍. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

കൊടു സുനിയെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്. സജീര്‍, സമീര്‍, പ്രകാശ് എന്നവരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നാണ് സൂചന.

Read Also : അംബാനിക്കുവേണ്ടി സുപ്രിം കോടതി ഉത്തരവില്‍ തിരിമറി; രണ്ട് ഉദ്യോഗസ്ഥരെ അര്‍ദ്ധരാത്രിയില്‍ പിരിച്ചുവിട്ട് ചീഫ് ജസ്റ്റിസ്

സ്വര്‍ണ്ണക്കടത്തിനായി കൊടിസുനിയും സംഘവും ഗള്‍ഫിലേക്കയച്ച റാഷിദെന്ന യുവാവിന്റെ കയ്യില്‍ നിന്നും സ്വര്‍ണ്ണം നഷ്ടമാവുകയും ഈ പണം തിരികെ കിട്ടാന്‍ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തിയതാണ് കേസ്. രഹസ്യഭാഗത്ത് ഒളിപ്പിച്ച് എത്തിച്ച സ്വര്‍ണവുമായി കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് 14 ലക്ഷം വില വരുന്ന സ്വര്‍ണ്ണം നഷ്ടമായത്.

പണം തിരികെക്കിട്ടാന്‍ യുവാവിന്റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നു. ഇവരുടെ ഉമ്മ നല്‍കിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും. കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്ന് പോലീസ് പറയുന്നു.