തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി അന്വേഷണസംഘം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി പണം ഉപയോഗിച്ചോയെന്ന് പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പിനായി ബി.ജെ.പി 41.4 കോടി രൂപയാണ് ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെക്കൂടാതെ ആദായ നികുതി വകുപ്പ് പ്രിവന്റീവ് വിഭാഗം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എന്നിവര്‍ക്കും പൊലീസ് വിവരങ്ങള്‍ കൈമാറും.
ബി.ജെ.പി സംസ്ഥാന നേതാക്കളുടെ അറിവോടെ നിയമസഭാ തെരഞ്ഞെടുപ്പിനെത്തിച്ച പണമാണ് കവര്‍ന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയ പാതയില്‍ മൂന്നരക്കോടി രൂപയും ക്രിമിനല്‍ സംഘം കവര്‍ന്നത്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപയാണ് അന്വേഷണ സംഘം കണ്ടെടുത്തത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുള്‍പ്പെടയുള്ള നേതാക്കളെ സാക്ഷികളാക്കി കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബി.ജെ.പി നേതാക്കളെയാണ് സാക്ഷികളാക്കിയത്.
ആകെ 200 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ 22 അംഗ സംഘത്തിനെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളുടെ മൊഴിയും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രന്‍ ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവര്‍ച്ചക്കേസില്‍ പരാതി നല്‍കിയ ധര്‍മരാജനും കെ. സുരേന്ദ്രനും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് അന്ന് ചോദിച്ചറിഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kodakara Hawala Money Police Report BJP Kerala Election 2021