തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്ന് 9 ലക്ഷം രൂപ പൊലീസ് കണ്ടെത്തി. ഇത് കുഴല്‍പ്പണം കവര്‍ന്നതാണെന്നാണ് പൊലീസ് നിഗമനം.
കവര്‍ച്ചയ്ക്ക് ശേഷം ഇയാള്‍ മൂന്ന് ലക്ഷം രൂപയ്ക്ക് ഇന്നോവയും മൂന്നരലക്ഷം രൂപയ്ക്ക് സ്വര്‍ണ്ണവും വാങ്ങി. നാല് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തയെ ചോദ്യം ചെയ്യുകയാണ്. പണം ആലപ്പുഴയിലെത്തിച്ചു കര്‍ത്തയ്ക്കു കൈമാറാനായിരുന്നു നിര്‍ദേശമെന്ന് അറസ്റ്റിലായ പ്രതികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യല്‍.
പണം കൊണ്ടു പോകുന്നതിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കോഴിക്കോട് സ്വദേശി ധര്‍മരാജനുമായി കവര്‍ച്ച നടന്ന ദിവസം അടക്കം പലതവണ കര്‍ത്ത ബന്ധപ്പെട്ടതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചെന്നാണു വിവരം.
ചോദ്യം ചെയ്യലിനു നോട്ടീസ് ലഭിച്ചിട്ടുള്ള ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ജി.ഗിരീഷ് എന്നിവര്‍ ഹാജരാകുമെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടില്ല.
ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കൊടകരയില്‍ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണു പരാതി പൊലീസിനു ലഭിച്ചതെങ്കിലും ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Kodakara Hawala Money Martin BJP