|

സുരേന്ദ്രനെതിരെ കളത്തിലിറങ്ങി കൃഷ്ണദാസ്; കോര്‍കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുടേയും പാര്‍ട്ടിയ്‌ക്കെതിരായ കള്ളപ്പണ-കുഴല്‍പ്പണ ആരോപണങ്ങളിലും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ കൃഷ്ണദാസ് പക്ഷം.

ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലാണു വിമര്‍ശനം. കെ. സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്ന് കൃഷ്ണദാസ് പക്ഷം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും ആരോപണമുയര്‍ന്നു. പാര്‍ട്ടിയ്ക്കുള്ളില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിര്‍ത്തിയെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു.

പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണി ആവശ്യമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

നേരത്തെ പാര്‍ട്ടി നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രനു പിന്തുണ നല്‍കിയിരുന്നു. കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ തുടങ്ങിയവരായിരുന്നു സുരേന്ദ്രൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്.

അതേസമയം കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ഹോട്ടലില്‍ നടക്കാനിരുന്ന കോര്‍ കമ്മിറ്റി യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

നിയമാനുസൃതമായി എല്ലാ അനുവാദവും വാങ്ങിയിരുന്നതാണെന്നും പെട്ടെന്നാണു പൊലീസ് യോഗം തടസ്സപ്പെടുത്തുന്ന നടപടിയുണ്ടായതെന്നും കുമ്മനം പറഞ്ഞു.

ധര്‍മരാജന്‍ കേസില്‍ പരാതിക്കാരനാണെന്നും പരാതിക്കാരന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ബി.ജെ.പി നേതാക്കളെ മുഴുവന്‍ കുഴല്‍പ്പണ കേസുമായി ബന്ധമുണ്ടെന്നു വരുത്തി തീര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kodakara Hawala Money BJP K Surendran