| Monday, 2nd September 2019, 2:46 pm

കാ​ടി​ന്‍റെ വ​ര​ദാ​നം... കൊ​ടൈ​ക്ക​നാ​ൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ പ​ള​നി​മ​ല​യു​ടെ മു​ക​ളി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന കൊ​ടൈ​ക്ക​നാ​ല്‍ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്‍. ജ​ന​പ്രി​യ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ മു​ന്‍പ​ന്തി​യി​ല്‍ നി​ല്‍ക്കു​ന്ന കൊ​ടൈ​ക്ക​നാ​ലി​ന് മ​ല​നി​ര​ക​ളു​ടെ രാ​ജ​കു​മാ​രി എ​ന്നൊ​രു വി​ളി​പ്പേ​രു​കൂ​ടി​യു​ണ്ട്. സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നും 2133 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ് കൊ​ടൈ​ക്ക​നാ​ല്‍ .

ത​മി​ഴ്‌​നാ​ട്ടി​ലെ ദി​ണ്ടി​ഗ​ല്‍ ജി​ല്ല​യി​ല്‍ പ​ര​പ്പാ​ര്‍ , ഗു​ണ്ടാ​ര്‍ എ​ന്നീ താ​ഴ്വ​ര​ക​ള്‍ക്കി​ട​യി​ലാ​ണ് കൊ​ടൈ​ക്ക​നാ​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന​ത്. കി​ഴ​ക്കു​ഭാ​ഗ​ത്ത് താ​ഴേ പ​ള​നി വ​രെ നീ​ളു​ന്ന മ​ല​നി​ര​ക​ളും വ​ട​ക്കു​വ​ശ​ത്ത് വി​ല്‍പ്പ​ട്ടി, പ​ള്ള​ങ്കി ഗ്രാ​മ​ങ്ങ​ള്‍ വ​രെ നീ​ളു​ന്ന മ​ല​നി​ര​ക​ളു​മാ​ണ് കൊ​ടൈ​ക്ക​നാ​ലി​ന്‍റെ അ​തി​ര്‍ത്തി​ക​ള്‍. പ​ടി​ഞ്ഞാ​റ് മ​ഞ്ഞം​പ​ട്ടി, അ​ണ്ണാ​മ​ലൈ എ​ന്നീ മ​ല​ക​ളും തെ​ക്ക് വ​ശ​ത്ത് ക​മ്പം താ​ഴ്വ​ര​യും കൊ​ടൈ​ക്ക​നാ​ലി​ന്‍റെ അ​തി​ര്‍ത്തി​ക​ളാ​ണ്. കാ​ടി​ന്‍റെ വ​ര​ദാ​നം എ​ന്നാ​ണ് കൊ​ടൈ​ക്ക​നാ​ല്‍ എ​ന്ന വാ​ക്കി​ന്‍റെ അ​ര്‍ത്ഥം.

ഹ​ണി​മൂ​ണ്‍ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും കൊ​ടൈ​ക്ക​നാ​ലി​ന് പ്ര​ശ​സ്തി​യു​ണ്ട്. ക​ന​ത്ത കാ​ടി​ന് ന​ടു​വി​ല്‍ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും പാ​റ​ക്കൂ​ട്ട​ങ്ങ​ളും നി​റ​ഞ്ഞ മ​ര​ങ്ങ​ളു​മാ​ണ് പ്ര​ദേ​ശ​ത്തെ സ​ഞ്ചാ​രി​ക​ള്‍ക്ക് പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​ത്. കൊ​ടൈ​ക്ക​നാ​ലി​ന് ചു​റ്റും നി​റ​യെ കാ​ഴ്ച​ക​ളു​ണ്ട്. കോ​ക്കേ​ഴ്‌​സ് വാ​ക്ക്, ബി​യ​ര്‍ ഷോ​ല വെ​ള്ള​ച്ചാ​ട്ടം, ബ്ര​യാ​ന്‍റ് പാ​ര്‍ക്ക്, കൊ​ടൈ​ക്ക​നാ​ല്‍ ത​ടാ​കം, ഗ്രീ​ന്‍ വാ​ലി വ്യൂ, ​ഷെ​ബാം​ഗ​നൂ​ര്‍ മ്യൂ​സി​യം ഓ​ഫ് നാ​ച്ചു​റ​ല്‍ ഹി​സ്റ്റ​റി, കൊ​ടൈ​ക്ക​നാ​ല്‍ സ​യ​ന്‍സ് ഒ​ബ്‌​സ​ര്‍വേ​റ്റ​റി, പി​ല്ല​ര്‍ റോ​ക്ക്‌​സ്, ഗു​ണ ഗു​ഹ​ക​ള്‍ , സി​ല്‍വ​ര്‍ കാ​സ്‌​കേ​ഡ്, ഡോ​ള്‍ഫി​ന്‍സ് നോ​സ്, കു​റി​ഞ്ഞി ആ​ണ്ട​വാ​ര്‍ മു​രു​ക ക്ഷേ​ത്രം, ബെ​രി​ജാം ത​ടാ​കം തു​ട​ങ്ങി​യ​വ​യാ​ണ് ചി​ല കാ​ഴ്ച​ക​ള്‍.

പി​യേ​ഴ്‌​സ് പോ​ലു​ള്ള പ​ഴ​ങ്ങ​ള്‍ക്കും പേ​രു​കേ​ട്ട സ്ഥ​ല​മാ​ണ് കൊ​ടൈ​ക്ക​നാ​ല്‍ . വീ​ടു​ക​ളി​ലു​ണ്ടാ​ക്കു​ന്ന ചോ​ക്ലേ​റ്റു​ക​ള്‍ക്ക് പ്ര​ശ​സ്ത​മാ​യ കൊ​ടൈ​ക്ക​നാ​ലി​ന് ചോ​ക്ലേ​റ്റ് പ്രേ​മി​ക​ളു​ടെ സ്വ​ര്‍ഗം എ​ന്നൊ​രു വി​ളി​പ്പേ​ര് ത​ന്നെ​യു​ണ്ട്. പ​ന്ത്ര​ണ്ട് വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ വി​രു​ന്നി​നെ​ത്തു​ന്ന കു​റി​ഞ്ഞി​യാ​ണ് കൊ​ടൈ​ക്ക​നാ​ലി​ലെ വി​ശേ​ഷ​പ്പെ​ട്ട ഒ​രു കാ​ഴ്ച. സാ​ഹ​സി​ക പ്രി​യ​ര്‍ക്കും, ട്ര​ക്കിം​ഗ്, ബോ​ട്ടിം​ഗ്, സൈ​ക്ലിം​ഗ് പ്രി​യ​ര്‍ക്കും ഇ​ഷ്ട​മാ​കു​ന്ന സ്ഥ​ല​മാ​ണ് കൊ​ടൈ​ക്ക​നാ​ല്‍ എ​ന്ന​തി​ല്‍ സം​ശ​യം വേ​ണ്ട. പാ​ല​രി​യാ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട ആ​ദി​വാ​സി​ക​ളാ​ണ് ഇ​വി​ടു​ത്തെ ആ​ദ്യ​കാ​ല താ​മ​സ​ക്കാ​രെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ക്രി​സ്തു​വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ങ്ങ​ളി​ലെ സം​ഘ​കാ​ല കൃ​തി​ക​ളി​ല്‍ കൊ​ടൈ​ക്ക​നാ​ലി​നെ കു​റി​ച്ച് പ​രാ​മ​ര്‍ശ​ങ്ങ​ളു​ണ്ട്. 1821 ലാ​ണ് ബ്രി​ട്ടീ​ഷു​കാ​ര്‍ ആ​ദ്യ​മാ​യി കൊ​ടൈ​ക്ക​നാ​ലി​ല്‍ എ​ത്തു​ന്ന​ത്. 1845 മു​ത​ല്‍ ബ്രി​ട്ടീ​ഷു​കാ​രാ​ണ് കൊ​ടൈ​ക്ക​നാ​ല്‍ എ​ന്ന ടൗ​ണ്‍ കെ​ട്ടി​യു​ണ്ടാ​ക്കി​യ​ത്. 120 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​ത്തു​ള്ള മ​ധു​ര​യാ​ണ് സ​മീ​പ​ത്തു​ള്ള വി​മാ​ന​ത്താ​വ​ളം. കോ​യ​മ്പ​ത്തൂ​ര്‍ , ചെ​ന്നൈ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​ധു​ര​യി​ല്‍ നി​ന്നും വി​മാ​ന​ങ്ങ​ളു​ണ്ട്. മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ അ​ക​ല​ത്തു​ള്ള കൊ​ടാ​യ് റോ​ഡാ​ണ് സ​മീ​പ റെ​യി​ല്‍വെ സ്റ്റേ​ഷ​ന്‍ . ബാം​ഗ്ലൂ​ര്‍, മും​ബൈ, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ട്രെ​യി​ന്‍ കി​ട്ട​ണ​മെ​ങ്കി​ല്‍ കൊ​യ​മ്പ​ത്തൂ​ര്‍ ജം​ഗ്ഷ​നി​ല്‍ പോ​ക​ണം. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ര്‍ണാ​ട​കം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി ബ​സ്സു​ക​ളും ഇ​വി​ടേ​ക്ക് ല​ഭ്യ​മാ​ണ്.

വ​ര്‍ഷം മു​ഴു​വ​ന്‍ മ​നോ​ഹ​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് കൊ​ടൈ​ക്ക​നാ​ലി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​ത്താ​ണ് കൊ​ടൈ​ക്ക​നാ​ല്‍ സ​ന്ദ​ര്‍ശി​ക്കാ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യം. സെ​പ്റ്റം​ബ​ര്‍ – ഒ​ക്ടോ​ബ​ര്‍ കാ​ല​വും ഇ​വി​ടെ വ​രാ​ന്‍ അ​നു​യോ​ജ്യ​മാ​ണ്. പ​ച്ച പി​ടി​ച്ചു​നി​ല്‍ക്കു​ന്ന ജൂ​ണ്‍ – ആ​ഗ​സ്ത് മാ​സ​ങ്ങ​ളും മ​ഞ്ഞു​കാ​ല​വും കൊ​ടൈ​ക്ക​നാ​ല്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് ഉ​ത്ത​മ​മാ​ണ്.

We use cookies to give you the best possible experience. Learn more