ഇത്തരം സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ ഫേസ്ബുക്കിനെ പ്രതിയാക്കി കേസെടുക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൊച്ചുസുന്ദരികള്‍ എന്ന ഫെയ്‌സ്ബുക്ക് പേജിനെ അടിസ്ഥാനമാക്കിയാണ് കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ഫേസ്ബുക്കില്‍ കൊച്ചുസുന്ദരികള്‍ എന്ന പേജ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത് എന്നാണ് പോലീസ് പറഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവ്യാപാരത്തിന് ഉപയോഗിക്കാനായി ഫേസ്ബുക്കില്‍ ആരംഭിച്ച കൊച്ചുസുന്ദരികള്‍ എന്ന പേജ് ഓപ്പറേറ്റ് ചെയ്തിരുന്നയാളെ ഉള്‍പ്പെടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.