| Tuesday, 30th April 2019, 9:11 pm

കൊച്ചിൻ ഷിപ്പ് യാർഡിന് 6311 കോടി രൂപയുടെ കരാർ നൽകി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‍ യാര്‍ഡിന് 6311 കോടി രൂപയുടെ കരാര്‍ നല്‍കി കേന്ദ്ര പ്രതിരോധ വകുപ്പ്. എട്ട് ആന്‍റി സബ്‍മറൈന്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ നിർമ്മിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം കരാർ നൽകിയിരിക്കുന്നത്. പ്രതിരോധ വകുപ്പ് ഇത് ഇതിനായുള്ള കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട്.

ഇങ്ങനെ നിർമ്മിക്കുന്ന വാട്ടർ ക്രാഫ്റ്റുകൾ ഇന്ത്യന്‍ നേവിയാണ് ഷിപ്പ്‍ യാര്‍ഡില്‍ നിന്നും വാങ്ങുക. ഇതിനോട് സമാനമായ മറ്റൊരു കരാര്‍ ഇന്നലെ പ്രതിരോധവകുപ്പ് കൊല്‍ക്കത്തയിലെ ജി.ആര്‍.എസ്‍.ഇയുമായും(ഗാര്‍ഡന്‍ റീച്ച് ഷിപ്പ്‍ബില്‍ഡേഴ്‍സ്‍ ആന്‍ഡ്‍ എന്‍ജീനിയേഴ്‍സ്‍ ലിമിറ്റഡ്) ഒപ്പുവച്ചിരുന്നു.

ഇതേ തുകയ്ക്ക്, എട്ട് ആന്‍റി സബ്‍മറൈന്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ തന്നെയാണ് ജി.ആര്‍.എസ്‍.ഇയും ഷിപ്പ് യാർഡിൽ നിര്‍മ്മിക്കുക. വരുന്ന 42 മാസങ്ങള്‍ക്കുള്ളില്‍ ഇവ നിർമ്മാണം പൂർത്തികരിച്ച് നല്‍കണമെന്നാണ് ജി.ആര്‍.എസ്‍.ഇയുമായുള്ള കരാര്‍. 2014ല്‍ ആണ് ക്രാഫ്റ്റുകൾ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ പ്രൊപോസല്‍ കേന്ദ്രം പുറത്തിറക്കുന്നത്.

ഇന്ത്യയിലെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും കപ്പല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ പ്രതിരോധവകുപ്പ് അവസരം നല്‍കിയിരുന്നു. ജി.ആര്‍.എസ്‍.ഇ. ആയിരുന്നു ഏറ്റവും കുറഞ്ഞ ലേലത്തുകയ്‍ക്ക് കേന്ദ്രത്തെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more