| Saturday, 25th November 2017, 9:24 am

ദേവസ്വം ബോര്‍ഡില്‍ സാമ്പത്തികസംവരണം നടക്കില്ലെന്ന വാദവുമായി അഭിഭാഷകര്‍ രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും അതിനാല്‍ സാമ്പത്തികസംവരണം നടപ്പാക്കുന്നതില്‍ തടസ്സമില്ല എന്ന സര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത ഒരുകൂട്ടം അഭിഭാഷകര്‍ രംഗത്ത്. ദേവസ്വം ബോര്‍ഡുകള്‍ ഭരണഘടനയിലെ 12-ാം ആര്‍ട്ടിക്കിള്‍ പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കു കീഴില്‍ വരുന്നവയാണെന്നും അതുകൊണ്ട് തന്നെ സംവരണ നിയമങ്ങള്‍ ബോര്‍ഡിന് ബാധകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.


Also Read: ഈജിപ്തിലെ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം 235 പേര്‍ കൊല്ലപ്പെട്ടു; ഈജിപിത് ചരിത്രത്തിലെ എറ്റവും വലിയ ഭീകരാക്രമണം


സാമ്പത്തികസംവരണം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നവയല്ലെന്നും ആയതിനാല്‍ സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ തടസ്സമില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

സംവരണനിയമത്തില്‍ ബോര്‍ഡിന് ഇളവുകളൊന്നും തന്നെയില്ലയെന്നാണ് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ഗോവിന്ദ് കെ ഭരതന്‍ അഭിപ്രായപ്പെടുന്നത്.

അതായത് ഭരണഘടനയിലെ 12-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ചുള്ള അതോറിറ്റികളിലൊന്നാണ് ദേവസ്വം ബോര്‍ഡ്. അതുകൊണ്ട് തന്നെ നിലവിലെ സംവരണ നിയമങ്ങള്‍ ഈ സ്ഥാപനത്തിനും ബാധകമാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുകയും ചെയ്യും. സംവരണ നിയമങ്ങള്‍ ദേവസ്വം ബോര്‍ഡിന് നൂറുശതമാനം ബാധകവുമാണ്.


Dont Miss: അധ്യാപിക ശകാരിച്ചു; വെല്ലൂരില്‍ 4 വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു


ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമല്ലെങ്കില്‍ ഒരു തരത്തിലുള്ള സംവരണം എര്‍പ്പടുത്താനും സര്‍ക്കാരിന് അവകാശമില്ല. സാമൂഹ്യമായ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് സംവരണമെന്ന് വളരെ വ്യക്തമായി ഭരണഘടന അനുശാസിക്കുന്നുണ്ട്. അത്തരത്തില്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സംവരണ നിയമങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. അതിനാല്‍ സാമ്പത്തികസംവരണം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധി ദേവസ്വം ബോര്‍ഡ് അംഗികരിച്ചേ മതിയാകുവെന്നും അഭിഭാഷകര്‍ വ്യക്തമാക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more