കവിത മോഷണം: ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
Kerala News
കവിത മോഷണം: ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 7:56 am

തൃശൂര്‍: കവിത മോഷണ വിവാദത്തില്‍ അധ്യാപികയായ ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം ആരാഞ്ഞു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്. അധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എയുടെ ജേണലില്‍ ദീപ നിശാന്ത് മോഷ്ടിച്ച കവിത പ്രസിദ്ധീകരിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കോളേജിന്റെ അന്തസിനെ ബാധിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Also Read: മാതൃഭൂമി പത്രത്തിനകത്തെ കാര്യങ്ങള്‍ സംഘപരിവാര്‍ ഏജന്‍സികള്‍ തീരുമാനിക്കുന്നു; ശബരിമലയില്‍ നടത്തിയത് ചങ്ങാത്ത ജേര്‍ണലിസം : കമല്‍റാം സജീവ്

ഇതുകൂടാതെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.സി.ടി.എ ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹച്യത്തിലാണ് കോളേജ് പ്രിന്‍സിപ്പാളിനോട് ഇക്കാര്യത്തിലുളള നിലപാട് വ്യക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

ദീപ നിശാന്തിനെ കോളേജ് യൂണിയന്റെ ഫൈനാര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്നാണ് ദീപയുടെ നിലപാട്.