തൃശ്ശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള ശാന്തി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 198 പേരുള്ള റാങ്ക് ലിസ്റ്റില്‍ 142 പേരും അബ്രാഹ്മണ വിഭാഗങ്ങളില്‍പ്പെട്ടവരാണ്.
ഇതാദ്യമായാണ് ഈഴവ, പുലയ , ധീവര വിഭാഗങ്ങളില്‍ നിന്ന് ഇത്രയധികം ശാന്തിമാരെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലേക്ക് തെരഞ്ഞെടുക്കുന്നത്.
ALSO READ: ശബരിമല; സര്‍ക്കാര്‍ നിരീശ്വരവാദം വളര്‍ത്തുന്നുവെന്ന് എന്‍.എസ്.എസ്
അതേസമയം മുന്നാക്ക വിഭാഗത്തില്‍പ്പെട്ട 56 പേരെ മാത്രം ഉള്‍പ്പെടുത്തിയ ബോര്‍ഡ് നടപടിക്കെതിരെ യോഗക്ഷേമ സഭയും എന്‍.എസ്.എസും രംഗത്തെത്തിയിട്ടുണ്ട്. പിന്നാക്ക സമുദായക്കാരെയും ദളിതരെയും ക്ഷേത്രത്തിലെ കഴകം ഉള്‍പ്പടെയുള്ള അകംജോലികളില്‍ നിയമിക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും ഇവര്‍ നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
എന്നാല്‍ എതിര്‍പ്പ് മറികടന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. പി.എസ്.സി മാതൃകയിലുള്ള എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമായിരുന്നു നിയമനം.
WATCH THIS VIDEO: