കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ ഒരുങ്ങിയ ഹിപ് ഹോപ് ഫെസ്റ്റിവല്‍ ‘പറ’ യൂട്യൂബില്‍ ആരംഭിച്ചു. സ്ട്രീറ്റ് അക്കാഡമിക്‌സ് , വേടന്‍, റാപ് കിഡ്, മനുഷ്യര്‍, എ ബി ഐ, വിവ്‌സി, ഫെജോ, നീരജ് മാധവ് , എംസി കൂപര്‍, മര്‍ത്യന്‍, ഇര്‍ഫാന ഹമീദ്, ഇന്ദുലേഖ വാര്യര്‍, ബ്ലാസ് ലി, ശ്രീനാഥ് ഭാസി, ഡിജെ ശേഖര്‍ എന്നീവരാണ് ഹിപ് ഹോപ്പ് ഫെസ്റ്റിവലില്‍ അരങ്ങേറുന്നത്.
കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരിമിതപ്പെടുത്തിയ ക്ഷണിതാക്കള്‍ക്കു മുമ്പില്‍ ഡിസംബര്‍ 13 ന് അവതരിപ്പിച്ച ‘പറ’ കേരളത്തില്‍ നടന്ന ആദ്യ ഹിപ് ഹോപ് ഫെസ്റ്റിവലാണ്.
1980 കളില്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരും ലാറ്റിനോ വര്‍ഗക്കാരും സൃഷ്ടിച്ച ഒരു സംഗീത ശാഖയാണ് ഹിപ് ഹോപ്. താളാത്മകമായ പാട്ടും പറച്ചിലുകളും നൃത്തവും മനോഭാവവുമെല്ലാം ചേര്‍ന്ന ഈ സംഗീതരൂപം പിന്നീട് ലോകത്തെമ്പാടും പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും അലയൊലികളായി മാറുകയാണുണ്ടായത്.
കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളത്തിലും ഹിപ് ഹോപ് സംഗീതത്തിന് ചരിത്രം കുറിക്കുന്ന കലാകാരന്മാരും വലിയൊരു ആരാധക സമൂഹവും രൂപപ്പെട്ടിട്ടുണ്ട്.
ആഷിക് അബു, ബിജിബാല്‍, ഡി ജെ ശേഖര്‍, റിമ കല്ലിങ്കല്‍, മധു.സി.നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ സംഗീത ഉത്സവം കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ യു ട്യൂബ് ചാനലില്‍ ഡിസംബര്‍ 31 രാവിലെ 10 മണിക്ക് പ്രകാശിപ്പിക്കുകയാണ്. പി ആര്‍ ഒ – ആതിര ദില്‍ജിത്ത്.
Content Highlights: Kochi music Foundation contected Hip Hop Festival strat