|

കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെ.എം.ആര്‍.എല്ലിന്റെ ഉറപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കൊച്ചി: കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ആശങ്കകള്‍ക്കിടെ പദ്ധതി നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ഏലിയാസ് ജോര്‍ജാണ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന ഉറപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

പദ്ധതി നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാകും. പദ്ധതി വൈകിയാല്‍ അതിന്റെ നഷ്ടം കെ.എം.ആര്‍.എല്ലിനു തന്നെയാണ്. പദ്ധതി വൈകിപ്പിക്കാന്‍ കെ.എം.ആര്‍.എല്ലിന് ആഗ്രഹമില്ല- ഏലിയാസ് ജോര്‍ജാണ് പറയുന്നു.

എന്നാല്‍ പദ്ധതി വൈകുമെന്ന കൊച്ചി മെട്രോ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു.

Video Stories