[]കൊച്ചി: കൊച്ചി മെട്രോയിലെ തൊഴില്‍ തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്ത് വില കൊടുത്തും പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കെ.എം.ആര്‍.എല്ലും വ്യക്തമാക്കി.[]
തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ നിര്‍മ്മാണം ഇന്ന് വീണ്ടും തടസപ്പെട്ടിരുന്നു. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്. ഇതേതുടര്‍ന്ന് കലൂരിലെ പണികള്‍ നിര്‍ത്തിവെച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് തര്‍ക്ക പരിഹാരത്തിന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുമെന്ന് കൊച്ച്ി മെട്രോ എം.ഡി ഏലിയാസ് ജോര്‍ജ്ജും പറഞ്ഞു.
തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിഎംആര്‍സിയുമായി തര്‍ക്കമുടലെടുത്ത് സാഹചര്യത്തിലാണ് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ സ്തംഭിച്ചത്.
വിഷയത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയിട്ടുണ്ട്. ബുധനാഴ്ച ഡിഎംആര്‍സി അധികൃതരും തൊഴിലാളികളും ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും.
നേരത്തെയും പലതവണ തര്‍ക്കം മൂലം കൊച്ചി മെട്രോയുടെ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ സത്ംഭിച്ചിരുന്നു. പിന്നീട് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത്.