കൊച്ചി: രണ്ട് കോടി യാത്രക്കാരെ ലഭിച്ചതിന്റെ സന്തോഷത്തിൽ കൊച്ചി മെട്രോ. ഇന്നലെയോടെയാണ് കൊച്ചി ,മെട്രോ ഈ നേട്ടം സ്വന്തമാക്കിയത്.18 കിലോ മീറ്റര്‍ ദൂരം മാത്രം സര്‍വീസ് നടത്തുന്ന മെട്രോ രാജ്യത്തിന് അഭിമാനമാണെന്ന് കെ.എം.ആര്‍.എല്‍. എംഡി മുഹമ്മദ് ഹനീഷ് അഭിപ്രായപ്പെട്ടു.
കൊച്ചിയിലെ റോഡുകളിലെ ട്രാഫിക് ബ്ലോക്കുകളിൽ നിന്നും രക്ഷപ്പെടാം എന്നതും സുരക്ഷിതത്വവുമാണ് കൊച്ചി മെട്രോയെ പ്രിയങ്കരമാക്കുന്നത്. ടിക്കറ്റ് നിരക്കുകൾ കൂടുതൽ ആണെങ്കിലും കൊച്ചിയിലെത്തുന്ന എല്ലാവരും മെട്രോയിൽ കയറാതെ മടങ്ങാറില്ല. ഇനി ബാക്കി നിൽക്കുന്ന മെട്രോയുടെ ജോലികൾ പൂര്‍ത്തിയാകുന്നതോടെ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ മെട്രോ, കൊച്ചി സന്ദർശകരുടെ മനസ്സിലേക്ക് ചേക്കേറുമെന്നാണ് കെ.എം.ആർ.എൽ. കണക്കുകൂട്ടുന്നത്.
Also Read ജോസ് കെ മാണിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂവിവിളിയും കളിയാക്കലും
കൊച്ചി മെട്രോ രണ്ട് കോടി യാത്രക്കാരെ നേടിയത് ആഘോഷിക്കാൻ ഇന്ന് വൈകിട്ട് ഇടപ്പള്ളി മെട്രോ സ്‌റ്റേഷന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പി[പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. നടൻ ജയസൂര്യ, നിഖില വിമല്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. സംഗീത പരിപാടിയും ഫാഷന്‍ഷോയുമാണ് ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകുക.