| Tuesday, 13th June 2017, 11:03 am

കൊച്ചി മെട്രോയ്ക്കായി രാവും പകലും അധ്വാനിച്ച തൊഴിലാളികളെ ആദരിച്ച് കെ.എം.ആര്‍.എല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കാനായി രാപ്പകലില്ലാതെ അധ്വാനിച്ച തൊഴിലാളികളെ ആദരിച്ച് കെ.എം.ആര്‍.എല്‍.

ജൂണ്‍ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പായാണ് കൊച്ചി മെട്രോയ്ക്കായി പ്രയത്നിച്ചവര്‍ക്ക് കെ.എം.ആര്‍.എല്‍ ആദരവ് നല്‍കിയത്.

ആലുവ മുതല്‍ പാലാരിവെട്ടം വരെ മെട്രോയ്ക്കായി രാവും പകലും പണിയെടുത്ത 800ഓളം തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ കെ.എം.ആര്‍.എല്‍ ആദരവ് നല്‍കിയത്. എറണാകുളം എസ്.എസ് വിദ്യാമന്ദിറില്‍ ഗംഭീര സദ്യയുള്‍പ്പടെയാണ് ആദരവ് ചടങ്ങൊരുക്കിയത്.

കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെട്രോ ആദ്യ ഘട്ട പൂര്‍ത്തീകരണത്തിനുള്ള നന്ദിയും കടപ്പാടും അറിയിക്കാനാണ് ഇത്തരത്തിലുള്ളൊരു ചടങ്ങ് നടത്തിയതെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

ബംഗാള്‍, ഹരിയാന, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കരാര്‍ തൊഴിലാളികളാണ് മെട്രോ പൂര്‍ത്തീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

We use cookies to give you the best possible experience. Learn more