കൊച്ചി: സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ആദ്യമായി തടസപ്പെട്ടു. ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വീസാണ് സാങ്കേതിക പിഴവ് മൂലം നിര്‍ത്തിവക്കേണ്ടി വന്നത്.
Also Read: കണ്ണൂര്‍ അമ്പാടിമുക്കില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പ്രവര്‍ത്തനം ആരംഭിച്ചശേഷം ആദ്യമായാണ് കൊച്ചി മെട്രോയുടെ പ്രവര്‍ത്തനത്തെ സാങ്കേതിക തകരാര്‍ ബാധിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് ഇടപ്പള്ളിക്കും പാലാരിവട്ടത്തിനും ഇടയില്‍ തകരാറുണ്ടായത്. ഇതോടെ ഈ ഭാഗത്തേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.
ആലുവ മുതല്‍ ഇടപ്പള്ളി വരെ സാധാരണ രീതിയിലുള്ള സര്‍വീസ് നടന്നിരുന്നു. പാലാരിവട്ടത്തേക്ക് ടിക്കറ്റെടുത്ത് വന്നയാത്രക്കാര്‍ സ്റ്റേഷനില്‍ ബഹളം വയ്ക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഒരു മണിക്കൂറോളമാണ് ട്രെയിനില്‍ ഇരിക്കേണ്ടി വന്നത്. വൈകുന്നേരം നാലു മണിയോടെയാണ് സര്‍വീസുകള്‍ പുനരാരരംഭിക്കുന്നത്.
അവധി ദിനമായതിനാല്‍ നിരവധി യാത്രക്കാരാണ് ഇന്നലെ ഉണ്ടായിരുന്നത്. ഉത്രാടവും ഓണവധിയും പ്രമാണിച്ച് നിരവധിപ്പേര്‍ മെട്രോയില്‍ യാത്രക്കും എത്തിയിരുന്നു.