[share]
[] തിരുവനന്തപുരം: കൊച്ചി കോ- ഓപറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനല്‍ എജുക്കേഷന് (കേപ്പ്) കീഴില്‍ നിന്ന് മൂന്നുമാസം മുന്‍പ് സര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനം സ്വാശ്രയ കോളേജുകളുടെ രീതിയില്‍ നടത്താനെന്ന് ആരോപണം.
ഈ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശന പരീക്ഷയ്ക്കുള്ള പ്രോസ്‌പെക്ടസില്‍ കൊച്ചി മെഡിക്കല്‍ കോളേജിനെ സ്വാശ്രയകോളേജുകളുടെ കൂട്ടത്തിലാണ് പ്രവേശനപരീക്ഷ കമ്മീഷണര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് ഏറ്റെടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രവേശന പരീക്ഷ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലും കോളേജ് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജായാണ് കാണിച്ചിരിക്കുനത്.
എന്നാല്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് സീറ്റെല്ലാം സര്‍ക്കാര്‍ സീറ്റ് തന്നെയെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ പറഞ്ഞു. പ്രോസ്‌പെക്ടസ് തയാറാക്കിയത് കഴിഞ്ഞ നവംബറിലായതിനാലാണ് സ്വാശ്രയ മേഖലയില്‍ ഉള്‍പ്പെട്ടത്. ഈ പ്രോസ്‌പെക്ടസില്‍ ഭേദഗതി വരുത്താന്‍ പ്രവേശന പരീക്ഷ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സര്‍ക്കാര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് കോളേജിലെ നൂറ് ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലും ഫീസ് നിരക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജജിലേതുമാകണം. എന്നാല്‍ കോളേജ് ഏറ്റെടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രോസ്‌പെക്ടസിലെ ഫീസ് നിരക്ക് മാറ്റിയിരുന്നില്ല.
ആകെയുള്ള നൂറുസീറ്റില്‍ 15 എണ്ണം എന്‍.ആര്‍.ഐ സീറ്റുകളാണ്. ഒരു എന്‍.ആര്‍.ഐ സീറ്റിന് വാര്‍ഷിക ഫീസ് 11ലക്ഷം രൂപയാണ്. ഇതു കൂടാതെ 35 മാനേജ്‌മെന്റ് സീറ്റുകളില്‍നിന്ന് ആറ് ലക്ഷം രൂപ വീതമാണ് കഴിഞ്ഞ വര്‍ഷം വാര്‍ഷിക ഫീസായി ഈടാക്കിയിരുന്നത്.
ഈ വര്‍ഷം മഞ്ചേരി മെഡിക്കല്‍ കോളേജുകൂടി വന്നതോടെ കൊച്ചിയടക്കം സര്‍ക്കാര്‍ കോളേജുകളിലെ എം.ബി.ബി.ബി.എസ് സീറ്റ് 1100 ആയി ഉയരും. നൂറു സീറ്റ് മഞ്ചേരിയിലും, 150 സീറ്റുകള്‍ വീതം ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരത്ത് 200 ഉം കോഴിക്കോട്ട് 250 സീറ്റുമാണുള്ളത്. ് കൂടാതെ പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലെ 100 സീറ്റുകള്‍ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജിന്റേതായുമുണ്ട്.
സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേപ്പിന് പിടിച്ചു നില്‍ക്കാന്‍ ഫീസ് വഴിയുള്ള വരുമാനം അത്യാവശ്യമാണെന്ന് നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സഹകരണ അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കൊച്ചി മെഡിക്കല്‍ കോളജ് കഴിഞ്ഞ ഡിസംബര്‍ 11നാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.