കൊച്ചി മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജയിനെ ഉടന്‍ മാറ്റില്ല; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്
Kerala News
കൊച്ചി മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജയിനെ ഉടന്‍ മാറ്റില്ല; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2019, 10:53 am

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജയിനെ ഉടന്‍ മാറ്റില്ല. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം മേയറെ മാറ്റുന്ന കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ. ഇതില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് യോഗം ചേരും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത ബുധനാഴ്ച്ചയാണ് പുതിയ ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേരുക. യു.ഡി.എഫിന് മൂന്നംഗ ഭൂരിപക്ഷം മാത്രമാണ് കൗണ്‍സിലില്‍ ഉള്ളത്. ഇതില്‍ സ്വതന്ത്ര അംഗം ഗീതാ പ്രഭാകരന്‍ യു.ഡി.എഫിന് വോട്ട് ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതോടെ യു.ഡി.എഫിന്റെ ഭൂരിപക്ഷം രണ്ടായി കുറയും. ഈ രണ്ട് കൗണ്‍സിലര്‍മാരുടെ പിന്തുണ ലഭിക്കുന്ന കാര്യത്തിലും യു.ഡി.എഫിന് സംശയമുണ്ട്.

അതിനാല്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് കഴിയും വരെ സൗമിനി ജയിന്‍ മേയര്‍ സ്ഥാനത്തേക്ക് തുടരട്ടെയെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഡിസംബര്‍ ആദ്യവാരത്തോടെ മേയര്‍ സ്ഥാനം രാജിവെക്കാന്‍ സൗമിനിക്ക് മേല്‍ സമ്മര്‍ദം ചെലുത്താനാണ് തീരുമാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ