കൊച്ചി: സമൂഹ അടുക്കളകള്‍ക്കായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു പൈസപോലും ലഭിച്ചിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ധനസഹായത്തിനായി പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമമൊന്നും ഉണ്ടായില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.
കുടുംബശ്രീ മിഷനില്‍ നിന്ന് നല്‍കാമെന്ന് പറഞ്ഞ 50000 രൂപ നല്‍കിയിട്ടില്ലെന്നും നിലവില്‍ കോര്‍പ്പറേഷന്റെ തനത് ഫണ്ടില്‍ നിന്നുമാണ് അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നതെന്നും സ്ഥിതി ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് അടുത്തമാസത്തെ ശമ്പളംപോലും നല്‍കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുമെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സൗമിനി ജെയിനിന്റെ പ്രതികരണം.
മാര്‍ച്ച് 26 നാണ് സമൂഹ അടുക്കളകള്‍ തുടങ്ങിയതെന്നും 600 കിലോ അരിമാത്രമാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു.
”മാര്‍ച്ച് 26നാണ് കൊച്ചി കോര്‍പറേഷനില്‍ സമൂഹ അടുക്കളകള്‍ തുടങ്ങിയത്. ആദ്യം അഞ്ചെണ്ണം തുടങ്ങി. പക്ഷേ, അത് പോരെന്ന് ജില്ലാ ഭരണകൂടം വിമര്‍ശനം ഉന്നയിച്ചതോടെ കുടുംബശ്രീയുമായി ചേര്‍ന്ന് 12 എണ്ണം കൂടി തുടങ്ങി. കുടുംബശ്രീ മിഷന്‍ വഴി 50,000 രൂപയും സര്‍ക്കാരിന്റെ സഹായവും വാഗ്ദാനം ചെയ്തു. എന്നാല്‍ ആകെ കിട്ടിയത് 600 കിലോ അരി മാത്രമാണ്” സൗമിനി ജെയിന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.