കൊച്ചി: കൊച്ചിയെ അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എം.ജി റോഡ് മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള ഭാഗങ്ങളാണ് സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങളെ കുറിച്ചുള്ള പട്ടിക പുറത്ത് വിട്ടത്.
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെയും ആന്‍ഡമാന്‍ നിക്കോബാറിലെയും സ്ഥലങ്ങളാണ് നിലവില്‍ അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ മേഖലകള്‍ ഔദ്യോഗിക സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൊച്ചി ഷിപ്പ്‌യാര്‍ഡ്, കണ്ടെയ്‌നര്‍ ഫസ്റ്റ് സ്റ്റേഷന്‍, നേവല്‍ ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ടസ് കോര്‍ട്ടര്‍, കൊച്ചിന്‍ നേവല്‍ ബേസ്, കൊച്ചിന്‍ ക്വാര്‍ട്ടേര്‍സ്, ദേശീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈവേ, കുണ്ടന്നൂര്‍ വാക്‌വേ, കൊച്ചിന്‍ പോര്‍ട്ടസ് ഭൂമി, നേവല്‍ എയര്‍പോര്‍ട്ട് എന്നിടങ്ങളാണ് അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഈ പ്രദേശങ്ങള്‍ ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ആ പ്രദേശങ്ങളിലെ വിവരങ്ങള്‍ പങ്ക്‌വെക്കുന്നത് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം തീരുമാനങ്ങളാണ് അതീവ സുരക്ഷാ മേഖലയായി തിരിച്ച് കൊണ്ടുള്ള തീരുമാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.