Kerala News
കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടം ; ഒരാള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 04, 09:52 am
Saturday, 4th November 2023, 3:22 pm

കൊച്ചി : കൊച്ചിയില്‍ നാവികസേന ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററാണ് പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെട്ടത്.

കൊച്ചിയിലെ ഐ.എന്‍.എസ് ഗരുഡ നാവിക സ്റ്റേഷനിലെ റണ്‍വേയില്‍ വെച്ചാണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെ തകര്‍ന്ന് വീഴുകയായിരുന്നു . ഈ അപകടത്തില്‍ ഒരു നാവികന്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റവരെ നാവിക സേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.

ഇന്ത്യന്‍ സേനയുടെ ഏറ്റവും പഴക്കംചെന്ന ഹെലികോപ്റ്ററുകളില്‍ ഒന്നാണ് ചേതക്. 1962 ലാണ് സേനയുടെ ഭാഗമായത്. 2027 മുതല്‍ ചേതക് ഹെലികോപ്റ്റര്‍ ഒഴിവാക്കാനുള്ള തീരുമാനം സേന എടുത്തിരുന്നു.

content higghlight : Kochi helicopter clash one died