കൊച്ചി: മുസ്‌ലിം സമുദായത്തിനെതിരെ മോശം പരാമര്‍ശം നടത്തിയ യു.ഡി.എഫ്. കൊച്ചി മണ്ഡലം ചെയര്‍മാന്‍ രാജിവെച്ചു. സാമുദായികവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ യു.ഡി.എഫ്. കൊച്ചി നിയോജക മണ്ഡലം ചെയര്‍മാന്‍ അഗസ്റ്റസ് സിറിള്‍ ആണ് രാജിവെച്ചത്.
അഗസ്റ്റസ് സിറിളും മറ്റൊരാളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലാണ് മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിച്ച പരാമര്‍ശമുണ്ടായത്. കൊച്ചിന്‍ കോളേജ് ഭരണസമിതിയിലെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
മുസ്‌ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളില്‍ നിന്നും പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നേതൃത്വം ഇടപെട്ട്
രാജിവെപ്പിച്ചത്.
യു.ഡി.എഫ്. ചെയര്‍മാന്റെ സംഭാഷണം നേരത്തെ നവ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അഗസ്റ്റിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം യു.ഡി.എഫ്. ആഹ്വാനം ചെയ്ത സമരം കൊച്ചിയില്‍ പലയിടങ്ങളിലും നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹം രാജിവെച്ചത്.
അതേസമയം, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയായ ജോണ്‍ പഴേരിയെ കൊച്ചി മണ്ഡലത്തിലെ പുതിയ യു.ഡി.എഫ്. ചെയര്‍മാനായി തെരഞ്ഞെടുത്തു.
വിവാദ പരാമര്‍ശത്തിനെതിരെ ബന്ധപ്പെട്ട് അഗസ്റ്റിനെതിരെ പൊലീസില്‍ പരാതി നിലനില്‍പ്പുണ്ട്. നേരത്തെ ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസും മുസ്‌ലിം ലീഗും പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മറുപടി പറയാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Kochi constituency UDF chairman resigns has made bad remarks against the Muslim community