| Tuesday, 30th November 2021, 1:14 pm

യുവതി കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത? അപകടത്തിന് തൊട്ടുമുന്‍പ് കാറില്‍ കയറിയ ആളെ കാണാനില്ല, മുന്‍പരിചയമില്ലെന്ന് ഡ്രൈവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കളമശ്ശേരിയില്‍ യുവതി കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. യുവതിയ്‌ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്നാണ് പൊലീസ് പറയുന്നത്.

അപകടത്തില്‍ എടത്തല സ്വദേശി സുഹാനയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സല്‍മാന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.

ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെങ്കിലും ഇയാളെ കുറിച്ച് വിവരമൊന്നും ഇല്ല.

എറണാകുളത്തുനിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്റെ മൊഴി.

തനിക്ക് ഇയാളെ പരിചയമില്ലെന്നാണ് സല്‍മാന്‍ പറഞ്ഞതെന്നും പൊലീസ് പറയുന്നു.

കളമശ്ശേരിയില്‍ മെട്രോ പില്ലറില്‍ കാറിടിച്ചായിരുന്നു അപകടം. ഒരാള്‍ കുറുകെ ചാടിയതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kochi Car Accident

We use cookies to give you the best possible experience. Learn more