| Monday, 27th January 2014, 8:09 am

കൊച്ചി ക്യാന്‍സര്‍ സെന്റര്‍: ബജറ്റില്‍ തുക അനുവദിക്കാത്തതിനെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊച്ചി: അന്താരാഷ്ട്ര നിലവാരമുള്ള ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ബജറ്റില്‍ തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കും. ഇന്ന് രാവിലെ കണയന്നൂര്‍ താലൂക്ക് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും.

കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള  ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കാത്തതിനെതിരെയാണ് പ്രതിഷേധം.

സെന്റര്‍ തുടങ്ങുന്നത് സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനും സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഇത് സംബന്ധിച്ച നടപടികളൊന്നും ഉണ്ടായില്ല.

ജില്ലയില്‍ നിന്ന് മൂന്ന് മന്ത്രിമാരുണ്ടായിട്ടും ബജറ്റില്‍ പരിഗണന ലഭിക്കാത്തത് ജനപ്രതിനിധികളുടെ വീഴ്ചയെയാണ് ചൂണ്ടി കാട്ടുന്നത്.

ക്യാന്‍സര്‍ സെന്റര്‍ തുടങ്ങാനുദ്ദേശിക്കുന്ന മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള 35 ഏക്കര്‍ സ്ഥലം മന്ത്രിമാരുടെ ബിനാമികള്‍ ഉള്‍പ്പെടെയുള്ളവര്‍ നോട്ടമിട്ടതാണ് ഇവരുടെ പിന്മാറ്റത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.

കളമശ്ശേരിയിലെ സഹകരണ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് 35 ഏക്കര്‍ സ്ഥലത്ത് ക്യാന്‍സര്‍ സ്ഥാപിക്കുമെന്ന് സര്‍വ്വ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സെന്ററിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ബജറ്റില്‍ തുക അനുവദിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more