| Sunday, 11th June 2017, 6:23 pm

ബോട്ടില്‍ കപ്പലിടിച്ച് മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ചതിനെത്തുടര്‍ന്ന് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതം അടിയന്തിര സഹായം പ്രഖ്യാപിച്ചു. തൊഴില്‍ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്ന് തുകയനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.


Also read പശു തങ്ങളുടെ ദൈവം; കേരളമല്ല ആര് എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും; കശാപ്പ് നിരോധനം പിന്‍വലിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി രമേഷ് ചന്തപ്പ


സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. “സാധാരണ ഗതിയില്‍ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയെങ്കിലും ഈ ദാരുണ സംഭവത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കി തുക ആശ്രിതര്‍ക്ക് അനുവദിക്കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കി” മുഖ്യമന്ത്രി പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇന്നു പുലര്‍ച്ചെയാണ് കൊച്ചി പുതുവൈപ്പിനു സമീപം ബോട്ടില്‍ കപ്പലിടിച്ച് അപകടമുണ്ടായത്. 14 മത്സ്യബന്ധന തൊഴിലാളികള്‍ ഉണ്ടായിരുന്ന ബോട്ടിലെ രണ്ട് പേരാണ് മരിച്ചത്. ഒരാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന തമ്പി ദുരൈ, രാഹുല്‍, മോദി എന്നീ തൊഴിലാളികളെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് തമ്പി ദുരൈ, രാഹുല്‍ എന്നിവരുടെ മൃതദേങ്ങള്‍ കണ്ടെത്തിയത്.


Dont miss  കേരളത്തില്‍ 100 ശതമാനം ആധാറെന്ന് മനോരമ; അതെങ്ങനെ 100 ശതമാനമാകും ഞങ്ങളെടുത്തില്ലല്ലോയെന്ന് സോഷ്യല്‍മീഡിയ


മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

“കൊച്ചിയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായമായി അനുവദിക്കും. തൊഴില്‍ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നാണ് തുക അനുവദിക്കുക. സാധാരണ നിലയില്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. എന്നാല്‍, ഈ ദാരുണ സംഭവത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കി തുക ആശ്രിതര്‍ക്ക് അനുവദിക്കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കി.

സംഭവത്തെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ പോകുന്ന മത്സ്യതൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ കോസ്റ്റല്‍ പോലീസ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ക്കും നിര്‍ദേശം നല്‍കി.”

We use cookies to give you the best possible experience. Learn more