കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹമില്ലാത്ത പെട്ടി ബന്ധുക്കള്‍ക്ക് നല്‍കി
Kerala News
കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹമില്ലാത്ത പെട്ടി ബന്ധുക്കള്‍ക്ക് നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th October 2020, 11:36 pm

കൊച്ചി: ആശുപത്രി അധികൃതര്‍ കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി കുടുംബത്തിന് കൈമാറി. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നതിനിടെയാണ് ഈ അനാസ്ഥ.

സംസ്‌കാരത്തിനായി മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കള്‍ പള്ളി സെമിത്തേരിയിലെത്തിച്ചത്. പള്ളി സെമിത്തേരിയില്‍ എത്തിച്ച ശേഷമാണ് മൃതദേഹം പെട്ടിയിലില്ലെന്ന് ബന്ധുക്കള്‍ക്ക് മനസ്സിലായത്.

കഴിഞ്ഞ ദിവസമാണ് പ്രിന്‍സ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് ഇതിനു കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: kochi aster medicity negligence towards covid patient dead body